Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooling Glass

Malappuram

കൂ​ളിം​ഗ് ഗ്ലാ​സ്, ക​ഴു​ത്തി​ല്‍ മാ​ല​, ത​ല​യി​ല്‍ കി​രീ​ട​ം, പെ​ണ്‍​മാ​വേ​ലി പൊളിയാണ് മക്കളേ ...

വ​ണ്ടൂ​ര്‍: ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ല്‍ മാ​വേ​ലി വേ​ഷം പു​രു​ഷ​ന്മാ​രു​ടെ മാ​ത്രം കു​ത്ത​ക​യ​ല്ലെ​ന്ന് തെ​ളി​യി​ച്ച് വ​ണ്ടൂ​ര്‍ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍. സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി സോ​ന നി​ലൂ​ഫ​റാ​ണ് ഇ​ത്ത​വ​ണ മാ​വേ​ലി​യാ​യി സ​ഹ​പാ​ഠി​ക​ള്‍​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

ക​പ്പ​ടാ​മീ​ശ​യ്ക്ക് പ​ക​രം കൂ​ളിം​ഗ് ഗ്ലാ​സും ക​ഴു​ത്തി​ല്‍ മാ​ല​യും ത​ല​യി​ല്‍ കി​രീ​ട​വും കൈ​യി​ല്‍ ഓ​ല​ക്കു​ട​യു​മാ​യി എ​ത്തി​യ പെ​ണ്‍​മാ​വേ​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വേ​റി​ട്ട വേ​ഗ​വും ആ​വേ​ശ​വും പ​ക​ര്‍​ന്നു. സ്‌​കൂ​ള്‍ ഗേ​റ്റ് മു​ത​ല്‍ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മാ​വേ​ലി​യെ വി​ദ്യാ​ല​യ മു​റ്റ​ത്തേ​ക്ക് ആ​ന​യി​ച്ച​ത്. തു​ട​ര്‍​ന്ന് ചെ​ണ്ട​മേ​ള​ത്തി​നും മാ​വേ​ലി​ക്കു​മൊ​പ്പം സെ​റ്റ് സാ​രി​യ​ണി​ഞ്ഞ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​നി​ക​ളും ചു​വ​ടു​വെ​ച്ച​തോ​ടെ ആ​ഘോ​ഷം പൊ​ടി​പൂ​രം.

Latest News

Corehub Up